കേരളം (www.evisionnews.co): കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ച് ശബരിമലയില്‍ മണ്ഡലകാല ദര്‍ശനം അനുവദിക്കാന്‍ തീരുമാനം. ഭക്തരുടെ എണ്ണം കുറയ്ക്കുന്നതിനും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രം തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനും തീരുമാനമെടുത്തതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ. കോവിഡ് രോഗ വ്യാപനം ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
നെയ്യഭിഷേകം പഴയരീതിയില്‍ നടത്തുക പ്രായോഗികമല്ല. പകരം സംവിധാനം ഒരുക്കും. സന്നിധാനത്ത് വിരിവെക്കാനുമുള്ള സൗകര്യം ഉണ്ടാവില്ല. അന്നദാനം പരിമിതമായ രീതിയില്‍ ഉണ്ടാകും. പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments