ദേശീയം (www.evisionnews.co): മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജസ്വന്ത് സിങ് (82) അന്തരിച്ചു. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. സൈനിക സേവനത്തില്‍ നിന്ന് ബി.ജെ.പിയിലേക്ക് വന്ന ജസ്വന്ത്? പാര്‍ട്ടിയിലെ വിമത സ്വരമായിരുന്നു.
തുടര്‍ന്ന് 2009ല്‍ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ശേഷം ബി.ജെ.പിയുടെ ശക്തരായ വിമര്‍ശകരില്‍ ഒരാളായായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
Post a Comment
0 Comments