കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധൂര്‍ സ്വദേശി മരിച്ചു
21:00:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധൂര്‍ സ്വദേശി മരിച്ചു. മധൂര്‍ പഞ്ചയാത്ത് പരിധിയിലെ മുസ്തഫ ഷെയ്ഖ് അഹമ്മദ് (57) ആണ് മരിച്ചത്. പനിയും ശ്വാസതടസത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പരേതരായ ഇബ്രാഹിമിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: ശഹന. മക്കള്‍: ഷുഹൈല്‍ ഷെയ്ഖ്, മഹനാസ്, ശാജിയ, ശഹൂഫ. മരുമകന്‍: റഫീന്‍. സഹോദരങ്ങള്‍: സക്കീര്‍ ഹുസൈന്‍, നാസര്‍ ഇബ്രാഹിം, അഷ്‌റഫ് ഇബ്രാഹിം.
Post a Comment
0 Comments