തിരുവനന്തപുരം (www.evisionnews.co): ഏഴ് മാസക്കാലത്തോളം ബി.ജെ.പിയുടെ പൊതുപരിപാടികളിലോ ചാനല്‍ ചര്‍ച്ചകളിലോ ഒന്നും തന്നെ ശോഭാ സുരേന്ദ്രനെ കാണാതായതോടെ ശോഭയും പാര്‍ട്ടിയും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു തുടങ്ങിയിട്ടുണ്ട്.
ബി.ജെ.പിയുടെ സമര പരിപാടികളില്‍ പ്രധാനസാന്നിദ്ധ്യമായിരുന്ന ശോഭാ
സുരേന്ദ്രന്‍ പെട്ടെന്ന് ഇവിടങ്ങളില്‍ നിന്നൊക്കെ
വിട്ടുനില്‍ക്കുകയായിരുന്നു. ഒരുസമയത്ത് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക്
ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്നായിരുന്നു ഇവരുടേത്. എന്നാല്‍ കെ.
സുരേന്ദ്രന് അധ്യക്ഷ സ്ഥാനം നല്‍കിയ ബി.ജെ.പി ശോഭ സുരേന്ദ്രന് വൈസ്
പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്.
Post a Comment
0 Comments