കാസര്‍കോട് (www.evisionnews.co): സമസ്തയുടെ മുതിര്‍ന്ന നേതാവും ചെമ്പരിക്ക- മംഗലാപുരം ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ സ്മരണാര്‍ത്ഥം കാസര്‍കോട് 'സമസ്താലയം' നിര്‍മിക്കുന്നു. കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശഹീദ് സിഎം അബ്ദുല്ല മുസ്‌ലിയാര്‍ ഫൗണ്ടേഷന്‍ സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചാണ് നുള്ളിപ്പാടിയിലെ സമസ്തയുടെ കീഴിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുക. ജില്ലാ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഓഫീസുകള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ദാറുന്നൂര്‍ ഫൗണ്ടേഷന്റെ കേരള കാര്യാലയം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദിഷ്ട സമസ്താലയം. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെയും ജനറല്‍ സെക്രട്ടറി ഖാസി ആലിക്കുട്ടി മുസ്‌ലിയാരുടെയും സൗകര്യം പരിഗണിച്ച് ഉടന്‍ തറക്കല്ലിടല്‍ കര്‍മം നടത്തി പ്രവൃത്തി ആരംഭിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments