കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ അനില്‍ അക്കര എം.എല്‍.എ രാത്രി ആശുപത്രിയില്‍ എത്തിയത് എന്തിനെന്ന് എന്‍.ഐ.എ. സ്വപ്നയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ എംഎല്‍എ രാത്രി ആശുപത്രിയിലെത്തിയതായി കണ്ടെത്തിയ എന്‍ഐഎ ഇത് എന്തിനെന്ന് എംഎല്‍എയോട് ആരാഞ്ഞു.
മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് എം.എല്‍.എ മറുപടി നല്‍കി. സ്വപ്ന സുരേഷുമായി മന്ത്രി എ.സി മൊയ്തീന്‍ ആശുപത്രിയിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു.
അതേസമയം, എന്‍ഐഎ സ്വപ്നയുടെ ഫോണ്‍വിളികളെക്കുറിച്ച് മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത്.
Post a Comment
0 Comments