ദേശീയം (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് വൈറസ് രോഗബാധ അനുദിനം ഉയരുന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് മരണ സംഖ്യയും അനുദിനം ഉയരുകയാണ്. കോവിഡ് മരണങ്ങള്‍ ദിനംപ്രതി ആയിരം കവിഞ്ഞു. ചെവ്വാഴ്ച മാത്രം 1115 മരണം സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 73,890 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 8,97,394 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഒരു ദിവസം ഇരുപതിനായിരത്തില്‍ മേലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെമാത്രം സംസ്ഥാനത്ത് 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments