Type Here to Get Search Results !

Bottom Ad

ബാബരി: കോടതി വിധിയോട് ജനാധിപത്യപരമായി വിയോജിക്കുന്നുവെന്ന് മഅ്ദനി

Image result for madani

കേരളം (www.evisionnews.co): ബാബരി മസ്ജിദ് കാര്യത്തില്‍ സുപ്രിം കോടതി വിധി വേദനാജനകമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. ജനാധിപത്യത്തിലെ അവകാശം ഉപയോഗപ്പെടുത്തി കോടതി വിധിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും തകര്‍ക്കപ്പെട്ട മസ്ജിദ് ക്ഷേത്രം തകര്‍ത്താണ് നിര്‍മിക്കപ്പെട്ടതെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സമ്മതിക്കുമ്പോള്‍ തന്നെ ഭൂമിയുടെ ഒന്നടങ്കം ഉടമാവകാശം മറുവിഭാഗത്തിന് നല്‍കിയതിലെ യുക്തി മതേതര മനസുകള്‍ക്ക് ബോധ്യമാകാന്‍ ബുദ്ധിമുട്ടുള്ളതാണ്. പ്രതികൂലവിധി അഭിമുഖീകരിക്കേണ്ടിവന്ന സമുദായം നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നും ഒരുതരത്തിലുള്ള പ്രേകോപനത്തിനും വശംവദരാകാതെ നാട്ടില്‍ സമാധാനം കാത്തുസൂക്ഷികണമെന്നും അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad