ന്യൂഡല്‍ഹി (www.evisionnews.co): എടിഎം കാര്‍ഡ് ഇല്ലാതെ പണം എടുക്കാവുന്ന 'യോനോ കാഷ് പോയിന്റ്' എടിഎമ്മുകള്‍ എസ്ബിഐ വ്യാപകമാക്കുന്നു. 10 ലക്ഷം യോനോ പോയിന്റുകള്‍ ഒന്നര വര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു.
എസ്ബിഐക്ക് നിലവില്‍ 70,000 'യോനോ കാഷ്' എടിഎമ്മുകളുണ്ട്. മൊബൈല്‍ ഫോണുകളിലൂടെ ഉപയോഗിക്കുന്ന ആപ്പായ എസ്ബിഐ യോനോ, പണം പിന്‍വലിക്കാനും ബില്‍ അടയ്ക്കാനും കൈമാറ്റം നടത്താനുമൊക്കെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്.
ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാതാക്കാന്‍ നീക്കമില്ല. എന്നാല്‍ യോനോ പോലെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ വ്യാപകമാകുമ്‌ബോള്‍ സ്വാഭാവികമായും എടിഎം കാര്‍ഡ് ഉപയോഗം കുറയുമെന്ന് രജനീഷ് കുമാര്‍ പറഞ്ഞു.

Post a Comment
0 Comments