കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സാഹിത്യ വേദി മഴ ഓര്‍മ്മകള്‍ ഉണര്‍ത്തി സംഘടിപ്പിക്കുന്ന 'പെയ്തു തോര്‍ന്നപ്പോള്‍...' സര്‍ഗസംഗമം 23ന് ഉച്ചക്ക് മൂന്ന് മണിയോടെ തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി സ്‌കൂളില്‍ നടക്കും. കവി സുറാബ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റഹ് മാൻ തായലങ്ങാടി അധ്യക്ഷത വഹിക്കും. അനുഭവങ്ങളുടെ മഴക്കാലം, കഥ, കവിത, ഓര്‍മ്മകള്‍ തുടങ്ങിയ സെഷനുകള്‍ ഉണ്ടാകുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ പത്മനാഭന്‍ ബ്ലാത്തൂര്‍, റഹ് മാൻ പാണത്തൂര്‍, ആര്‍.എസ്. രാജേഷ് കുമാര്‍, ഷാഫി.എ നെല്ലിക്കുന്ന് എന്നിവര്‍ അറിയിച്ചു. ആലോചനാ യോഗത്തില്‍ വൈസ് പ്രസിഡന്റ് സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രസിദ്ധ നാടകകൃത്ത് ഗിരീഷ് കര്‍ണ്ണാട്, കവി ആറ്റൂര്‍ രവിവര്‍മ്മ, നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞി മൂസ, ക്യാമറാമാന്‍ എം.ജെ രാധാകൃഷ്ണന്‍, അബ്ബാസ് മുതലപ്പാറ എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യ-വിദ്യാഭ്യാസ- കായികരംഗത്തെ മികവിന് ഈ വര്‍ഷത്തെ നാക്ട് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സാഹിത്യ വേദി വൈസ് പ്രസിഡന്റ് സി.എല്‍ ഹമീദിനെ യോഗം അഭിനന്ദിച്ചു. നാരായണന്‍ പേരിയ, പി.എസ് ഹമീദ്, മുജീബ് അഹമ്മദ്, വേണു കണ്ണന്‍, വി.ആര്‍ സദാനന്ദന്‍ ,അഹമ്മദ് അലി കുമ്പള, എം.പി ജില്‍ജില്‍, റഹീം ചൂരി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ , മധൂര്‍ ഷെരീഫ് പ്രസംഗിച്ചു.

Post a Comment
0 Comments