Type Here to Get Search Results !

Bottom Ad

ബന്തിയോട് കെട്ടിടത്തിന് മുകളില്‍ രണ്ടു ദിവസം പഴക്കമുള്ള വൃദ്ധന്റെ മൃതദേഹം കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): ബന്തിയോട് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. ദേശിയപാതയ്ക്ക് സമീപം യു.ആര്‍ മാളിലെ രണ്ടാം നിലയിലെ ഗോവണിക്ക് സമീപമാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് തൊട്ടടുത്ത കച്ചവടക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഇരുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലിസ് പറഞ്ഞു. തൃശൂര്‍ സ്വദേശിയാണെന്നും ദീപക് എന്ന് പരിചയപ്പെടുത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad