മൊഗ്രാല്‍ (www.evisionnews.co): കര്‍മവീഥിയില്‍ സക്രിയമായിരിക്കെ തന്നെ നമ്മില്‍ നിന്നും വിടപറഞ്ഞ എം.എ ഖാസിം മുസ്‌ലിയാര്‍ വിജ്ഞാനത്തിന്റെ ഗോപുരമായിരുന്നുവെന്നും മഹാനുഭാവന്റെ വിയോഗം പരമോന്നത പണ്ഡിതസഭക്ക് തന്നെ തീരാനഷ്ടമാണെന്നും മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാദി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എം ഷുഹൈബ്, എം.എം റഹ്മാന്‍,ടി.കെ അന്‍വര്‍, നാസര്‍ മൊഗ്രാല്‍, എല്‍.ടി മനാഫ്, അബ്കോ മുഹമ്മദ്, ടി.പി അനീസ്, കെ.പി മുഹമ്മദ്, ഖാദര്‍ മൊഗ്രാല്‍, ഹാരിസ് ബഗ്ദാദ്, റിയാസ് മൊഗ്രാല്‍, എം. വിജയകുമാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments