കാസര്‍കോട് (www.evisionnews.co): ബന്തിയോട് കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ ബന്തിയോടിന് സമീപം മള്ളങ്കൈയിലാണ് അപകടം. ബെല്‍ത്തങ്ങാടി സ്വദേശികളായ സിഹാര്‍(20), അറഫാത്ത് (22) തുടങ്ങിയ ഉള്ളാള്‍ മദനി കോളജിലെ വിദ്യാര്‍ത്ഥികളടക്കം എന്നിവരടക്കംനാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എ 19 എം.ജി 8473 കാറാണ് അപകടത്തില്‍പെട്ടത്. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയുമായി കാര്‍ കൂട്ടിയിടിയിക്കുകയായിരുന്നു.

Post a Comment
0 Comments