കാസര്‍കോട്: (www.evisionnews.co) പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 47കാരനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസില്‍ രണ്ടാം പ്രതിയായ മാതാവിനെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
2017 ഡിസംബര്‍ 21 നാണ് 16 കാരി പെണ്‍കുട്ടി പിതാവിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒമ്പത് വയസുമുതല്‍ 16 വയസ്സുവരെ പെണ്‍കുട്ടിയെ പിതാവ് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. പ്ലസ് വണിന് പഠിക്കുന്ന സമയത്ത് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരോടാണ് പീഡന വിവരം ആദ്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പീഡനം വ്യക്തമായിട്ടും പൊലീസില്‍ പരാതി നല്‍കാതെ കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നതിന് മാതാവിനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അംമ്മണ്ണറായ ഹാജരായി.

Post a Comment
0 Comments