മലപ്പുറം (www.evisionnews.co): എടപ്പാളില്‍ ആക്രി സാധാനങ്ങള്‍ പെറുക്കുന്നതിനിടെ പത്തുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗവും എടപ്പാള്‍ സ്വദേശിയുമായ സി. രാഘവനെ പോലീസ് അറസ്റ്റുചെയ്തു. അക്രമത്തില്‍ കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്.
രാവിലെ പത്ത് മണിയ്ക്കാണ് സംഭവം നടന്നത്. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് മര്‍ദ്ദനം. കല്ല് പോലെയുള്ള വസ്തു ഉപയോഗിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
Post a Comment
0 Comments