കാസര്‍കോട് (www.evisionnews.co): കാന്‍കാസ് ബി പോസിറ്റീവ് സംയോജിത കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി തയാറാക്കിയിരുന്ന രജിസ്റ്റര്‍ 13ന് ഉച്ചയ്ക്ക് 2.30ന് കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ വി.പി ഗംഗാധരന്‍ പ്രകാശനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ 4000 അര്‍ബുദ രോഗികളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ നടപ്പാക്കുന്ന സംയോജിത കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ ബ്ലോക്ക് തലത്തില്‍ നടത്തി സര്‍വേയില്‍ കണ്ടെത്തി. ജില്ലയില്‍ വിവിധതരം കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളിലെ ഗര്‍ഭാശയ ക്യാന്‍സറും സ്താനാര്‍ബുദവുമാണ് കൂടുതലായി സര്‍വേയില്‍ കണ്ടെത്തിയത്. സ്ത്രീകളില്‍ പലരും പ്രാഥമിക പരിശോധനയ്ക്ക് തയാറാകാത്തതിനാല്‍ വൈകിയാണ് രോഗം കണ്ടെത്തുന്നതെന്നും നേരത്തേ ചികിത്സ ലഭിച്ചാല്‍ ഇത്തരം കാന്‍സറുകള്‍ ചികിത്സിച്ച് മാറ്റാവുന്നതാണെന്ന് ഡി.എം.ഒ ഡോ. എ.പി ദിനേശ് കുമാര്‍ പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ മുഖാന്തിരം നടത്തിയ സര്‍വ്വേയിലൂടെയാണ് 4000ത്തോളം ക്യാന്‍സര്‍ രോഗികളെ കണ്ടെത്തിയത്. സംസ്ഥാനത്തെ ആദ്യ ക്യാന്‍സര്‍ രജിസ്റ്ററിയാണ് ജില്ലാ പഞ്ചായത്ത് തയാറാക്കിയിരിക്കുന്നത്. സമ്പൂര്‍ണ ക്യാന്‍സര്‍ വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് വീടുകളില്‍ ചെന്ന് ബോധവല്‍ക്കരണം നടത്തും. ബോധവല്‍ക്കരണത്തിലൂടെ കാന്‍സര്‍ തിരിച്ചറിയല്‍ പരിശോധനയ്ക്ക് ഓരോരുത്തരേയും പ്രാപ്തരാക്കും. ക്യാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നതിനാല്‍ ക്യാന്‍സര്‍ തിരിച്ചറിയുന്നതിനുള്ള പരിശോധന നിര്‍ണായകമാണ്. പക്ഷെ, പലരും പരിശോധനകള്‍ക്ക് തയാറാവുന്നില്ലെന്നും പരിശോധനയ്ക്ക് ഓരോരുത്തരേയും പ്രാപ്തരാക്കുകയെന്നതാണ് നിര്‍ണായക ചുവടുവെപ്പെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ സി.എച്ച്.സികളിലും ഇസിഡിസി (ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍) സ്ഥാപിക്കാനുള്ള ശ്രമം ജില്ലാ പഞ്ചായത്ത് നടത്തുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.പി ദിനേശ് കുമാര്‍, പ്രെജക്ട് കോര്‍ഡിനേറ്റര്‍ വി.വി പ്രീത എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments