ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകള്‍. വയനാട് മത്സരിക്കുമെന്ന് നേരത്തെതുന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഇതുവരെ ഉണ്ടാകാത്തതില്‍ ആശങ്ക പരക്കുന്നതിനിടെയിലാണ് വീണ്ടും ഇത്തരത്തില്‍ സൂചനകള്‍ ഉയരുന്നത്.
ഇതിനിടെ, വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തി. തീരുമാനം വൈകരുതെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തീരുമാനം എത്രയും വേഗം വേണമെന്ന് എഐസിസിയെ അറിയിച്ചതായി പാണക്കാട്ട് ചേര്‍ന്ന അടിയന്തിര നേതൃയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ചയ്ക്ക് മുമ്പ് തീരുമാനമുണ്ടായേക്കും. വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം വേണമെന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം വൈകുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നെന്നും ലീഗ് പറഞ്ഞു. അതേസമയം, കര്‍ണാടകയിലെ വിജയസാധ്യതയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആശങ്ക.
Post a Comment
0 Comments