കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചുകയറുമെന്ന് പി. കരുണാകരന്‍ എം.പി. കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിട്ടുണ്ട്. അതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. ആ തെരഞ്ഞെടുപ്പില്‍ വലിയ ധ്രുവീകരണം മണ്ഡലത്തില്‍ നടന്നിട്ടുണ്ട്. സുന്നീ പ്രശ്‌നം ഒരു ഘടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ ഇടതുപക്ഷ മുന്നണിക്ക് സാധ്യതയില്ല. എന്നാലും ബി.ജെ.പിയെ താഴേയിറക്കാന്‍ മതേതര സംഖ്യത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments