Type Here to Get Search Results !

Bottom Ad

ഇനി മുതല്‍ സര്‍ക്കാരിന്റെ നഴ്സുമാര്‍ക്കുള്ള പുരസ്‌കാരം സിസ്റ്റര്‍ ലിനിയുടെ പേരില്‍


കോഴിക്കോട് (www.evisionnews.co): നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ മരിച്ച പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ലിനി പുതുശ്ശേരിക്ക് വേറിട്ട ആദരവുമായി കേരള സര്‍ക്കാര്‍. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്‌കാരം 'സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ' എന്ന പേരിലായിരിക്കും നല്‍കുക. നേരത്തെ കോഴിക്കോട് നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുമ്പോഴാണ് ലിനി രോഗബാധിതയായി മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് സജീഷിനെ സര്‍ക്കാര്‍ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി നിയമിച്ചിരുന്നു. ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ മാനിച്ചും കുടുംബപശ്ചാത്തലം കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി നല്‍കിയത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു മെയ് 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad