(www.evisionnews.co) നിശ്ചയിച്ചുറപ്പിച്ച കല്യാണത്തില്‍ നിന്ന് വിവാഹ ദിവസം വരന്‍ പിന്മാറിയതോടെ ഒരു കുടുംബത്തെ മുഴുവന്‍ അപമാനഭരത്തില്‍ നിന്ന് രക്ഷിച്ച് യുവാവിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടി. വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ സുഹൃത്തിന്റെ സഹോദരനാണ് മിന്നു കെട്ടിയത്. പന്തളത്താണ് സംഭവം.
കഴിഞ്ഞ ദിവസം പകല്‍ 11.40നും 12നും ഇടയിലായിരുന്നു കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹം. താമരക്കുളം സ്വദേശിയായിരുന്നു വരന്‍. കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഹൂര്‍ത്തമടുത്തിട്ടും വരനും ബന്ധുക്കളും എത്താതായതോടെ പെണ്ണിന്റെ വീട്ടുകാര്‍ക്ക് ആശങ്കയായി. പിന്നീട് അന്വേഷിച്ചപ്പോള്‍ വരന്‍ വീട്ടില്‍ നിന്ന് രാവിലെ ആരോടും പറയാതെ മുങ്ങിയതായി അറിഞ്ഞു.
വധുവിന്റെ ബന്ധുക്കള്‍ പന്തളം പോലീസിന് പരാതി നല്‍കി. നൂറനാട് പൊലീസുമായി പന്തളം പൊലീസ് ബന്ധപ്പെട്ടപ്പോള്‍ വരനെ രാവില്‍ മുതല്‍ കാണാനില്ല എന്ന് വ്യക്തമായി. വധുവും വീട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. അങ്ങിനെ ഇതറിഞ്ഞ മായയുടെ സുഹൃത്തിന്റെ സഹോദരന്‍ സുധീഷ് തനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വൈകുന്നേരം മുന്നുമണിക്ക് നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വെച്ച് തന്നെ ഇവരുടെ വിവാഹം നടന്നു.
Post a Comment
0 Comments