കാസര്‍കോട് (www.evisionnews.co): ബായാര്‍ കരീം മുസ്ലിയാര്‍ വധശ്രമ കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സിബി തോമസിനെ കണ്ടു. കേസിലെ പ്രധാന പ്രതികളായ ദിനേശ്, ചന്ദ്രഹാസന്‍ എന്നിവരെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്നത് കര്‍ണ്ണാടകയില്‍ നിന്നുള്ള സ്ഥിരംഗുണ്ടകളാണ്. ഇത്തരം ഗുണ്ടകളെയും ഒത്താശ ചെയ്യുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായ ശിക്ഷവാങ്ങി കൊടുക്കാന്‍ തയാറാകണമെന്നും നേതാക്കള്‍ പറഞ്ഞു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതാക്കളായ എം. അബ്ബാസ്,അഷ്റഫ് കര്‍ള, എ.കെ ആരിഫ്, അഡ്വ. സക്കീര്‍ അഹമ്മദ്, അസീസ് കളത്തൂര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Post a Comment
0 Comments