കാസര്‍കോട് (www.evisionnews.co): ഉപ്പള കൂക്കാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊഗ്രാല്‍ ചായവളപ്പ് ഹൗസില്‍ മമ്മുവിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. സിദ്ദീഖ് ഓടിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നുംവന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ബന്തിയോട് അടുക്കയില്‍ പുതിയ വീടിന്റെ ഗൃഹപ്രവേശനം 15ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. ഇതിനായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു സിദ്ദീഖ്. വീട്ടില്‍ നടക്കാനിരുന്ന ചടങ്ങിന് വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
Post a Comment
0 Comments