ഉപ്പള (www.evisionnews.co): അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിത കാലസമര പന്തല്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സന്ദര്‍ശിച്ചു. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ അധികൃതരുടെ വെറും വ്യാമോഹം മാത്രമെന്നും അത്തരം നടപടികളെ ശക്തമായി എതിര്‍ക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച് സമരസമിതി നേതാക്കളോടൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണുമെന്നും സമരത്തിന് മുസ്്‌ലിം ലീഗ് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും എം.പി പറഞ്ഞു.
എച്ച്.ആര്‍.ആര്‍.എം ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമര സമിതി ചെയര്‍മാന്‍ കെ.എഫ് ഇഖ്ബാല്‍ ഉപ്പള എം.പിക്ക് നിവേദനം സമര്‍പ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ടി.എ മൂസ, യു.കെ. യൂസഫ്, ഹാഷിം ബംബ്രാണി, ജമീല അഹമ്മദ്, നാസര്‍ ചെര്‍ക്കളം, മഹമൂദ് കൈകമ്പ, കോസ്‌മോസ് ഹമീദ്, രാഘവ ചേരാല്‍, ഷരീഫ് മുഗു, അബു തമാം, ഗോള്‍ഡന്‍ റഹ്്മാന്‍, മജീദ് പച്ചമ്പളം, കൊട്ടാരം അബൂബക്കര്‍, കെ.എം.കെ ബദ്റുദ്ദീന്‍, ഇബ്രാഹിം മോമിന്‍, ഉഷ പ്രസംഗിച്ചു.
Post a Comment
0 Comments