കുമ്പള (www.evisionnews.co): മംഗലാപുരം യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമില്‍ ഇടംനേടിയ കുമ്പള അക്കാദമി ഫുട്‌ബോള്‍ ക്യാമ്പിലെ താരങ്ങളായ കബീര്‍ ആരിക്കാടി, ദില്‍ഷാദ് മൊഗ്രാല്‍, ശിഹാബ് മൊഗ്രാല്‍, നൗഫന്‍, റിനീഷ് എന്നിവരെ എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ അഷ്റഫ് കര്‍ലെ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട്് റുവൈസ് ആരിക്കാടി സ്വാഗതം പറഞ്ഞു. സന്തോഷ് ട്രോഫി പരിശീലകന്‍ പി.സി ആസിഫ് മുഖ്യാതിഥിയായി. അഷ്റഫ് കൊടിയമ്മ, അഡ്വ. സക്കീര്‍ അഹമ്മദ്, അസീസ് കളത്തൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജംഷീര്‍ മൊഗ്രാല്‍, ഷക്കീല്‍ മൊഗ്രാല്‍, ബാത്തിഷ മൊഗ്രാല്‍, നിച്ചു മൊഗ്രാല്‍, കെ.പി സത്താര്‍, കുമ്പള അക്കാദമി ഫുട്‌ബോള്‍ ടീം കോച്ച് മുഹമ്മദ് സാര്‍, മാനേജിങ് ഡയറക്ടര്‍ ഖലീല്‍ സാര്‍ സംബന്ധിച്ചു.

Post a Comment
0 Comments