കാസര്‍കോട് (www.evisionnews.co): കാറില്‍ മദ്യം കടത്തുന്നതിനിടെ പിടിയിലായ ക്ഷേത്ര കാവല്‍ക്കാരനെ സസ്പെന്‍ഡ് ചെയ്തു. അടുക്കത്ത് ബയലിലെ സന്തോഷ് കുമാര്‍ നായികിനെയാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം. ബാബു സസ്പെന്‍ഡ് ചെയ്തത്. ജൂലൈ 22ന് ഉപ്പളയില്‍ വെച്ചാണ് സന്തോഷ് കുമാറിനെ മദ്യവുമായി മഞ്ചേശ്വരം എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
180 മില്ലിയുടെ 800 ഓളം പായ്ക്കറ്റ് കര്‍ണാടക നിര്‍മിത മദ്യമാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ടുപേരും കടന്നുകളഞ്ഞെങ്കിലും സന്തോഷ് നായ്കിനെ പിന്നീട് എസ്.ഐ എം.പി ഷാജി അറസ്റ്റു ചെയ്യുകയായിരുന്നു. കാര്‍ കോടതി മുഖേന എക്സൈസിന് കൈമാറി. തുടര്‍ച്ചയായി 48 മണിക്കൂര്‍ റിമാന്‍ഡിലാകുന്ന ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന നിയമപ്രകാരമാണ് സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

Post a Comment
0 Comments