കാസര്‍കോട് (www.evisionnews.co): പൊതുസമ്മേളനത്തില്‍ അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ഡി.സി.സി പ്രസിഡണ്ടിനടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിഴ ചുമത്തി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, വൈസ് പ്രസിഡണ്ട് പി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി കേശവപ്രസാദ് കുമ്പള, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ എന്നിവരെയാണ് 800രൂപ പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചത്.
2017 ജൂലൈ 10നാണ് സംഭവം. മാന്തോപ്പ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അനുമതിയില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ മെഗാഫോണ്‍ ഉപയോഗിക്കുകയായിരുന്നു. തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് മെഗാഫോണ്‍ ഉപയോഗം തടസം സൃഷ്ടിച്ചിരുന്നതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് കലക്ടറുടെ ഉത്തരവ് പ്രകാരമാണ് പോലീസ് നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

Post a Comment
0 Comments