മുംബൈ (www.evisionnews.co): മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് വിമാനയാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. മുംബൈയില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് സംഭവം. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതാണ് കാരണം.
വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബി 737 (ഒമ്പത് ഡബ്ലു 697) വിമാനത്തിലാണ് സംഭവം. മര്‍ദത്തിന്റെ അളവില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ഓക്സിജന്‍ മാസ്‌കുകള്‍ മുകളിലത്തെ തട്ടില്‍ നിന്ന് പുറത്തുവരികയും ചെയ്തു. 166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിന്നത്. ഇതില്‍ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് തുടര്‍ യാത്രക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുറ്റക്കാരായ വിമാന ജീവനക്കാരനെ കൃത്യവിലോപം ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്ന് നീക്കിയതായി അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അന്വേഷണം ആരംഭിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.

Post a Comment
0 Comments