കാസര്‍കോട് (www.evisionnews.co): പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കൊണ്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്ന തിങ്കാളാഴ്ച്ചത്തെ ഹര്‍ത്താലില്‍ എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ട് സഹകരിക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ്, ജനറല്‍ സെക്രട്ടറി നാരയണ പൂജാരി അറിയിച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ഹോട്ടല്‍ വ്യാപാരികളടക്കമുള്ള വ്യാപാരി സമൂഹത്തെയാണ്. പാചക വാതകത്തിനടക്കമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment
0 Comments