പാലക്കാട് (www.evisionnews.co): ലൈംഗീകാരോപണം ഉയര്‍ന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. അനാരോഗ്യത്തെ തുടര്‍ന്നാണ് പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ലൈംഗീകാരോപണമുണ്ടായ പശ്ചാത്തലത്തില്‍ ഏതൊരു അന്വേഷണത്തേയും നേരിടുന്നതിനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യമുണ്ടെന്ന് പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രകോപനപരമായി സംസാരിക്കരുതെന്ന പാര്‍ട്ടിയുടെ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

Post a Comment
0 Comments