Type Here to Get Search Results !

Bottom Ad

റോഡില്‍ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം


കുമ്പള (www.evisionnews.co): റോഡിലെ കുഴിയില്‍വീണ് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മംഗളൂരു സ്വദേശി സുരേഷിനാണ് (32) പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.

വിഷു ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. സുരേഷ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad