ദുബൈ (www.evisionnews.co): ബേവിഞ്ച പ്രവാസി കൂട്ടായ്മയുടെ കീഴില്‍ ബേവിഞ്ച പ്രവാസി കൂട്ടായ്മ രണ്ടാം സ്‌നേഹ സംഗമം ദുബൈ സബില്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. സുപ്രിം കണ്‍സില്‍ അംഗം ഡി.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ശാഫി കുന്നില്‍ സ്വാഗതം പറഞ്ഞു. ഇര്‍ഫാന്‍ ടി.എം, അബൂദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നീ പ്രവിശ്യകളിലെ ലീഡേഴ്‌സുകള്‍ പങ്കെടുത്തു.
യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ ജി.സി.സി രാജ്യങ്ങളിലായി ഇരുന്നൂറോളം മെസേഴ്‌സുകളാണ് പ്രവാസി കൂട്ടായ്മയില്‍ ഉള്ളത്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മ്മയില്‍ അബൂദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നീ പ്രവിശ്യകളില്‍ നിന്നായി 150 ഓളം മെമ്പേഴ്‌സുകള്‍ പരിപാടിയില്‍ പങ്കെടുത്തു. പല മേഖലകളിലായി സേവനം അനുഷ്ഠിച്ച ഡി.എ റഹ്മാന്‍, എ.കെ ഫൈസല്‍, സാബിത്ത് എന്നിവരെ ആദരിച്ചു. പലവിധ കലാ കായിക പരിപാടികളോടെ സ്‌നേഹസംഗമത്തിന് സമാപനംകുറിച്ചു.

Post a Comment
0 Comments