Type Here to Get Search Results !

Bottom Ad

പോലീസ് പറഞ്ഞതെല്ലാം കള്ളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാര്‍


തിരുവനന്തപുരം (www.evisionnews.co): വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസ് വാദത്തിനു കനത്ത തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിനു മുമ്പുള്ള മൂന്നുദിവസത്തിനുള്ളിലാണെന്നാണ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിലാണു ശ്രീജിത്തിന് പരുക്കേറ്റതെന്നായിരുന്നു പൊലീസ് വാദം. കുടലിനേറ്റ മാരകപരുക്കുമായി ചികില്‍സയില്ലാതെ ഏറെനേരെ നില്‍ക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നേരത്തെ പോലീസില്‍ ബൂട്ട്കൊണ്ടുള്ള ചവിട്ട് കൊണ്ടാണ് ചെറുകുടല്‍ പൊട്ടിയതെന്ന് നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിന്നു.

ശ്രീജിത്തിനെ പിടികൂടി കൈമാറുമ്പോള്‍ ് അവശതയോ ദേഹത്തു പരുക്കോ ഉണ്ടായിരുന്നില്ലെന്നു റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പൊലീസുകാര്‍ പ്രത്യേക അന്വേഷണസംഘത്തിനു നേരത്തെ മൊഴിനല്‍കിയിരുന്നു. റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെയും വടക്കന്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്റെയും നിര്‍ദേശപ്രകാരമാണു പ്രതികളെ പിടികൂടിയത്. മഫ്തിയില്‍ പോകാന്‍ നിര്‍ദേശിച്ചതും മേലുദ്യോഗസ്ഥരാണെന്ന് ടൈഗര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ശ്രീജിത്തിന്റെ ദേഹത്തു 18 പരുക്ക്, ചെറുകുടല്‍ മുറിഞ്ഞു വിട്ടുപോകാറായ നിലയില്‍, ദേഹമാകെ ചതവ്, അടിവയറ്റില്‍ ശക്തിയായ ക്ഷതം, ജനനേന്ദ്രിയത്തില്‍ പരുക്ക് എന്നിവയാണു ശ്രീജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad