Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് ഇന്റലിജന്‍സ്: ലക്ഷ്യം വര്‍ഗീയ സംഘര്‍ഷം


കാസര്‍കോട് (www.evisionnews.co): സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ദ് ആഹ്വാനത്തെ ഏറ്റുപിടിച്ച് സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങള്‍ അരങ്ങേറിയ ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സാമുദായിക ദ്രുവീകരണം ഉണ്ടാക്കി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമായിരുന്നു വ്യാജ ഹര്‍ത്താല്‍ പ്രചാരണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജമ്മുകാശ്മീരില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സാമുദായിക വേലിക്കെട്ടുകള്‍ മറന്ന് രാജ്യമൊന്നാകെ പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതിനിടെ വര്‍ഗീയ ദ്രൂവീകരണമുണ്ടാക്കുക എന്നതാണ് ഹര്‍ത്താലിലൂടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം കണ്ടത്. 

മലബാറില്‍ സംഘര്‍ഷവും വര്‍ഗീയ വികാരവും ആളിക്കത്തിക്കാനായിരുന്നു ഹര്‍ത്താല്‍ മെനഞ്ഞതിന് പിന്നിലെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹര്‍ത്താലിന് ആസൂത്രിത ലക്ഷ്യമെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും ഇതിനകം രംഗത്തുവന്നിട്ടുണ്ട്. എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നാണ് രണ്ടുദിവസം മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണമുണ്ടായത്. എന്നാല്‍ ഹര്‍ത്താലിന് പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചതോടെ പിതൃത്വമേറ്റെടുക്കാന്‍ ആളില്ലാതായി. അക്രമംനടത്തിയതിനും ഹര്‍ത്താല്‍ പ്രചരിപ്പിച്ചതിനുമായി വിവിധ ജില്ലകളില്‍ നിന്നായി 300ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad