അബൂദാബി (www.evisionnews.co): സ്വന്തമായി ഒരുവിടെന്ന സ്വപ്നം ബാക്കിയാക്കി കഴിഞ്ഞ വര്‍ഷം നിര്യാതനായ സൈനുദ്ധീന്റെ കുടുംബത്തിന് ബഹറൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സൈനുദ്ധീന്‍ റിലീഫ് കമ്മിറ്റി നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം പള്ളിക്കര പഞ്ചായത്ത് ബേക്കല്‍ മസ്തിഗുഡയില്‍ സൈനുല്‍ ആബിദിന്‍ തങ്ങള്‍, സൈനുദ്ധീന്റെ കുടുംബത്തിന് കൈമാറി. ബഹ്‌റൈനില്‍ അല്‍ മിഹ്‌സാ റോഡില്‍ മൊബൈല്‍ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന സൈനുദ്ധീന്‍ കഴിഞ്ഞ വര്‍ഷം പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ബഹ്‌റൈനിലെ സല്‍മാനിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ പിതാവ് അബ്ദുല്ലക്കും ഹൃദ്രോഗിയായ മാതാവ് ആമിനക്കും സഹോദരിക്കും ഏക ആശ്രയമായിരുന്നു സൈനുദ്ദീന്‍. ബേക്കല്‍ മസ്തി ഗുഡ്ഡ- ഖിള്രിയ വാടക ക്വാട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. നേരത്തെ ബഹ്‌റൈനിലുണ്ടായ സൈനുദ്ധീന്‍ അസുഖത്തെ തുടര്‍ന്ന് ജോലി നിര്‍ത്തി നാട്ടിലെത്തിയങ്കിലും സാമ്പത്തിക ബാധ്യതകളും ഭീമമായ ചികിത്സാ ചെലവ് താങ്ങാനാവാതെയും സ്വന്തമായി ഒരു വീടെന്ന ആഗ്രഹം പൂവണിയിക്കുന്നതിന് വേണ്ടിയുമാണ് വീണ്ടും ബഹറൈനിലെത്തിയത്. മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് മരണം സംഭവിച്ചത്.
ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സലീം തളങ്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ ബഷീര്‍ വെള്ളികോത്ത്, എ. ഹമീദ് ഹാജി, കെ.ഇ.എ ബക്കര്‍, ഇബ്രാഹിം പള്ളങ്കോട്, ടി. അന്തുമാന്‍, അഷ്‌റഫ് മഞ്ചേശ്വരം, ഷഫീഖ് പാറക്കട്ട, ഷരീഫ് ബെദിര, കെ.എ അബ്ദുല്ല ഹാജി, അബാസ് ചെമ്മനാട്, ഹനീഫ് കുന്നില്‍, സിദ്ധീഖ് പള്ളിപുഴ, കബീര്‍ തളങ്കര, അഷ്‌റഫ് പൈക്ക, യൂസഫ് ചൂരി, ഇല്യാസ് പള്ളം, ഇല്യാസ് ചെമ്മനാട്, ഹസൈനാര്‍ എംജി, എം.ജി മുഹമ്മദ്, എം.ബി ഷാനവാസ്, അബ്ദുല്ല സിംഗപൂര്‍, ഖമറുദ്ദീന്‍ മാസ്തിഗുഡ്ഡ സംബന്ധിച്ചു.


Post a Comment
0 Comments