കാസര്‍കോട് (www.evisionnews.co): വാട്സആപ്പിലടക്കം വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ചെയ്ത നിരവധി പേര്‍ക്കെതിരെ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഐ.പി.സി. 153 (എ) വകുപ്പ് അനുസരിച്ചാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ച നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്. ഈസാഹചര്യത്തിലാണ് പോലീസ് സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഹര്‍ത്താലില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോകളും ടെക്സ്റ്റ് മെസേജുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Post a Comment
0 Comments