Type Here to Get Search Results !

Bottom Ad

കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിച്ച് മാനംകാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്തെ ഇന്ധന വിലവര്‍ധന ഉയരുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപകമായി ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി ഇന്ധനവില വര്‍ധിക്കുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മാനംരക്ഷിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ സര്‍ക്കാര്‍. അടിക്കടി വില വര്‍ധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണു വിലവര്‍ധിപ്പിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ബ്ലൂംബെര്‍ഗ് ഡോട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ വന്‍കിട പെട്രോളിയം ഡീലര്‍മാര്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യാന്തരതലത്തില്‍ പെട്രോളിന് 80 രൂപയായും ഡീസലിന് അതിനോടടുത്തുമെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

Post a Comment

0 Comments

Top Post Ad

Below Post Ad