Type Here to Get Search Results !

Bottom Ad

സെക്രട്ടറിയേറ്റില്‍ ദളിത് ഉദ്യോഗസ്ഥന് നേരെ ജാതി പീഡനം: എച്ചിലെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ബന്ധിക്കുന്നവെന്ന് പരാതി


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ദളിത് ഉദ്യോഗസ്ഥന് നേരേ ജാതി പീഡനം. ദളിത് ഉദ്യോഗസ്ഥനെ മേലുദ്യോഗസ്ഥന്‍ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്നതായാണ് പരാതി.

പൊതുഭരണ വകുപ്പിലെ ഐ.എസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയാണ് ദളിത് ജീനക്കാരനെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്നതെന്നാണ് പരാതി. ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ക്ലാസ്‌ഫോര്‍ ജീവനക്കാരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കയാണ്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ സഹായിയായി ഈയടുത്തിടെയാണ് യുവാവ് സെക്രട്ടറിയേറ്റിലെത്തിയത്. ജോലിക്കെത്തിയതു മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി യുവാവിനെ പീഡിപ്പിക്കുകയാണെന്നാണ് പരാതി. സെക്രട്ടറി കഴിച്ച ഭക്ഷണത്തിന്റെ എച്ചിലെടുക്കാനും പാത്രം കഴുകി വയ്ക്കാനും ഈ ജീവനക്കാരനെ നിര്‍ബന്ധിക്കുന്നുണ്ടെന്നും പരാതിയുയര്‍ന്നിരിക്കയാണ്. അതുകൂടാതെ ഫയലുകള്‍ നിലത്തിട്ട ശേഷം എടുക്കാനും പിന്നീടും ഇതാവര്‍ത്തിക്കുന്നതായും ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad