Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി ഫലം മെയ് രണ്ടിന്: മൂല്യനിര്‍ണയം കുറ്റമറ്റതാക്കാന്‍ ഡബിള്‍ എന്‍ട്രി


തിരുവനന്തപുരം (www.evisionnews.co): എസ്.എസ്.എല്‍.സി ഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. ഈ മാസം 28ഓടെ മൂല്യനിര്‍ണയത്തിന്റെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ 30ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരുകയും മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 23നു മൂല്യനിര്‍ണയം പൂര്‍ത്തിയാകും. മാര്‍ക്ക് ഡബിള്‍ എന്‍ട്രി ചെയ്യും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് രണ്ടുതവണയാണ് ഓരോ വിദ്യാര്‍ഥിയുടെയും മാര്‍ക്ക് രേഖപ്പെടുത്തി പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുക. മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കില്‍ ഇരട്ട എന്‍ട്രിയിലൂടെ കണ്ടെത്താന്‍ കഴിയും. ടാബുലേഷന് ശേഷം മാര്‍ക്കുകളുടെ പരിശോധന പരീക്ഷാഭവന്‍ നടത്തും.

ഇതിനു ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കും. 30ന് പരീക്ഷാ ബോര്‍ഡ് ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ മേയ് രണ്ടിന് ബോര്‍ഡ് യോഗം ചേര്‍ന്ന് മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനും നീക്കമുണ്ട്. കഴിഞ്ഞവര്‍ഷം മേയ് അഞ്ചിന് ഫലം പ്രസിദ്ധീകരിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad