Type Here to Get Search Results !

Bottom Ad

ജസീമിന്റെ ദുരൂഹമരണം: ജനകീയ കര്‍മ സമിതിയുടെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു


മേല്‍പറമ്പ (www.evisionnews.co): കളനാട് റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് ഓടയില്‍ ജസീം എന്ന പത്താംതരം വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജസീം ജനകീയ കര്‍മസമിതി മേല്‍പ്പറമ്പില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം അവസാനിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ ശാസ്ത്രീയപരിശോധനകള്‍ നടത്തി കൊലക്കുറ്റം ചുമത്തുക, മരണം മറച്ചുവെച്ചതിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. 

മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്ക് കര്‍മസമിതിയും വിദ്യാര്‍ത്ഥിയുടെ പിതാവും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാര്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ കര്‍മസമിതി ഭാരാവാഹികളുമായി ചര്‍ച്ചനടത്തിയിരുന്നു. ഇതില്‍ കുറ്റവാളികളെ നാര്‍ക്കോ അനാലിസിസ് അടക്കമുള്ള ശാസ്ത്രീയ പരിശോധനക്ക് കോടതിയുടെ അനുമതിതേടാന്‍ തീരുമാനമായി. ഒപ്പം മരണം മറച്ചുെവച്ചതിന് നിയമ വിദഗ്ധരുമായി ആലോചിച്ച് കേസെടുക്കുമെന്നും പോലിസ് അറിയിച്ചു. മാര്‍ച്ച് ഒന്നിന് വീട്ടില്‍ നിന്നും വസ്ത്രംവാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെട്ട ജസീമിനെ മാര്‍ച്ച് നാലിന് അര്‍ധരാത്രിയോടെയാണ് ട്രാക്കിന് സമീപം ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഇതോടെയാണ് സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ കര്‍മസമിതി ഭാരവാഹികള്‍ തീരുമാനിച്ചത്. സമാപനം കര്‍മസമിതി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനംചെയ്തു. സൈഫുദ്ധീന്‍ കെ. മാക്കോട് അധ്യക്ഷനായിരുന്നു. ബി.കെ മുഹമ്മദ് ഷാ, സയിദ് തങ്ങള്‍, ഇംഗ്ലീഷ് അഷ്റഫ്, ഡോ. മോഹനന്‍ പുലിക്കോടന്‍, അബൂബക്കര്‍ ഉദുമ, അബ്ദുള്ളക്കുഞ്ഞി, എം.എ മുഹമ്മദ് കുഞ്ഞി മൗലവി, റിയാസ് കീഴൂര്‍, ഷിഹാന്‍ സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad