ബെളിഞ്ചം (www.evisionnews.co): 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബെളിഞ്ചം ശാഖാ കമ്മിറ്റി നടപ്പിലാക്കുന്ന അര്‍ദ്ധവാര്‍ഷിക കര്‍മപദ്ധതി പ്രഖ്യാപനം എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ പ്രഭാഷണം നടത്തി. സലാം ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ബാത്തിഷ സ്വാഗതം പറഞ്ഞു. ഹമീദ് പൊസോളിഗെ, അബ്ദുല്‍ റഹ്മാന്‍ പാലഗം, നൂറുദ്ധീന്‍ ബെളിഞ്ചം, മജീദ് ബെളിഞ്ചം, ഷാനവാസ് മര്‍പ്പനടുക്ക, അര്‍ഷിദ്, വദൂദ്, ജാഫര്‍, ഹഫീസ്, മഷൂദ്, റിയാസ്, അഷ്റഫ്, ലുഖ്മാന്‍, ജലീല്‍, സൈഫുദീന്‍ നാരമ്പാടി സംബന്ധിച്ചു.
ക്യാമ്പയിന്റെ ഭാഗമായി ചങ്ങാതിക്കൂട്ടം, ലഹരിക്കെതിരെ വിദ്യാര്‍ത്ഥി ജാഗ്രത സദസ്, 'ഗര്‍കി തറഫ്' ഗൃഹസമ്പര്‍ക്ക പരിപാടി, സ്‌കൂള്‍ പ്രേവേശനോത്സവം, വിജയാരവം, പരിസ്ഥിതി ദിനാചരണം, ചരിത്ര ഡോക്യൂമെന്ററി പ്രദര്‍ശനം, ഷൂട്ടൗട്ട് മത്സരം, കല- സാഹിത്യമത്സരങ്ങള്‍, തലമുറസംഗമം, ലീഡേഴ്സ് മീറ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

Post a Comment
0 Comments