Type Here to Get Search Results !

Bottom Ad

മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള ദേശീയ പുരസ്‌കാരം അലി ഹൈദറിന്


കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള മായാ കാമത്ത് മെമ്മോറിയല്‍ ദേശീയ അവാര്‍ഡിന് കാസര്‍കോട് ജില്ലയിലെ ആദൂര്‍ മഞ്ഞംപാറ സ്വദേശി അലി ഹൈദര്‍ അര്‍ഹനായി. പയ്യന്നൂര്‍ കോളജ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പതിനായിരം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിച്ചത്. ജൂണില്‍ ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ബെസ്റ്റ് ബഡ്ഡിംഗ് കാര്‍ട്ടൂണ്‍ എന്ന വിബാഭാഗത്തിലാണ് ഹൈദര്‍ അവാര്‍ഡിനര്‍ഹത നേടിയത്. പ്രഗത്ഭ കലാകാരന്മായ ഗീരിഷ് കര്‍ണാട്, എസ്.ജി വാസുദേവ്, ബി.ജി ഗുജ്ജരപ്പ, സതീഷ് ആചാര്യ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇവിഷന്‍ ന്യൂസില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു.

നിലവില്‍ കേരള മാപ്പിള കലാ അക്കാദമി ഇശല്‍ കൂട്ടം ജില്ലാ ട്രഷറര്‍, എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു. 


Post a Comment

0 Comments

Top Post Ad

Below Post Ad