ന്യൂഡല്‍ഹി :(www.evisionnews.co)രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ നിലവാരം പരിശോധിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വേയിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാമതെത്തിയത്. ട്രാവല്‍ ആപ്പായ ഇക്സിഗൊ ഓണ്‍ലൈന്‍ ആയി നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനാണ് ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.കോഴിക്കോടിനെ കൂടാതെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര , രാജ്കോട്ട്, ആന്ധ്ര പ്രദേശിലെ വിജയവാഡ സ്റ്റേഷനുകളും പട്ടികയിലുണ്ട്.
ശുചിത്വ നിലവാരം ഏറ്റവും താഴ്ന്ന സ്റ്റേഷനുകളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ വാരണസി, മധുര, രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍, ബീഹാറിലെ ഗയ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. സ്വര്‍ണ ജയന്തി രാജധാനി എക്സ്പ്രസ് ആണ് ഏറ്റവും ശുചിത്വമുള്ള ട്രെയിനുകളില്‍ ഒന്നാമത്. കര്‍ണാടക എക്സപ്രസ് ആണ് ഈ പട്ടികയില്‍ ഏറ്റവും താഴെ.
ഇന്ത്യന്‍ ട്രെയ്ന്‍ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനമായ ഐആര്‍സിടിസിയുമായി സഹകരിച്ചാണ് ഇക്സിഗൊ സര്‍വേ സംഘടിപ്പിച്ചത്. ഏകദേശം 70 ലക്ഷത്തിനടുത്ത് ആളുകള്‍ ഐആര്‍സിടിസി സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
Post a Comment
0 Comments