വെള്ളരിക്കുണ്ട്:(www.evisionnews.co)വെള്ളരിക്കുണ്ട് താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി ഒക്‌ടോബര്‍ 30-ന് വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നടത്തുന്ന പരിപാടിയിലേക്ക് ഈ മാസം 20 വരെ വില്ലേജുകളിലും താലൂക്കുകളിലും പരാതി എഴുതി നല്‍കാം. ഈ പരാതികള്‍ 21-ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. 30-നകം ഇവയ്ക്ക് പരിഹാരമുണ്ടാക്കി കക്ഷികള്‍ക്ക് മറുപടി നല്‍കി വിവരം ജില്ലാ കളക്ടര്‍ക്ക് നല്‍കേണ്ടതാണ്.
ജൂണ്‍ 11-ന് ആരംഭിച്ചിട്ടുള്ള പരാതി സ്വീകരണത്തില്‍ വിവിധ വകുപ്പുകള്‍ നടപടി വേഗത്തിലാക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് അറിയിച്ചു. ചില വകുപ്പുകള്‍ക്ക് ഇതിനകം തന്നെ ഏറെ പരാതികള്‍ ലിഭിച്ചിട്ടുണ്ട്. ലീഡ് ബാങ്ക് - 122, സിവില്‍ സപ്ലൈസ് - 130, സഹകരണ വകുപ്പ് 271, പഞ്ചായത്ത് - 946 എന്നിങ്ങനെ പരാതികള്‍ കിട്ടിക്കഴിഞ്ഞു. ഇവയില്‍ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു. അദാലത്തുമായി ബന്ധപ്പെട്ട അടുത്ത അവലോകന യോഗം 21-ന് ശേഷം ചേരുന്നതാണ്.
Post a Comment
0 Comments