കാസര്‍കോട്: (www.evisionnews.co) കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു ഡി എഫ് ജില്ലാ കമ്മിറ്റി 24 മണിക്കൂര്‍ രാപ്പകല്‍ സമരമാരംഭിച്ചു. കളക്ട്രേറ്റ് പരിസരത്ത് രാവിലെ ആരംഭിച്ച സമരം സി എം പി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. രാപ്പകല്‍ സമരം കൊണ്ടു നിലപാടുകള്‍ മാറ്റിയില്ലെങഅകില്‍ ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ രൂക്ഷമായ സമരമാരംഭിക്കുമെന്നു ജോണ്‍ മുന്നറിയിച്ചു.മുന്നണി നേതാക്കളായ പി ഗംഗാധരന്‍ നായര്‍, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന്, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍. കെ ഇ എ ബക്കര്‍, പി മുഹമ്മദ് കുഞ്ഞി, എ അബ്ദുള്‍ റഹിമാന്‍, പി എ അഷ്റഫലി, കല്ലട്ര മാഹിന്‍, അബ്ദുള്ള മുഗു, ഹരീഷ് നമ്പ്യാര്‍, പി കെ ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment
0 Comments