ന്യൂഡല്‍ഹി (www.evisionnews.co): ഇന്ധന വില കുറയ്ക്കാന്‍ നികുതി ആദ്യം കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെ കുറിച്ച് അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
ചരക്കുസേവന നികുതി (ജി.എസ്.ടി) കയറ്റുമതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ സമയമെടുക്കും. ചെറുകിട വ്യവസായ മേഖലയും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ജിഎസ്ടി നെറ്റ് വര്‍ക്ക് സംവിധാനം കാര്യക്ഷമകാത്തതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം.
ഇന്നു നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുളള വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം, ഇവര്‍ക്ക് റിട്ടേണ്‍ നല്‍കാനുളള കാലാവധി മൂന്നു മാസത്തിലൊരിക്കലാക്കുക എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

Post a Comment
0 Comments