മാർപ്പിനടുക്ക:(www.evisionnews.co)യുവത്വം നാടുണർത്തുന്നു എന്ന പ്രമേയത്തിൽ എസ് വൈ എസ് മാർപ്പിനടുക്ക യൂണിറ്റ് നവംബർ 16ന് നടത്തുന്ന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സ്നേഹ വിരുന്ന് ശ്രദ്ധേയമായി.നാട്ടുകാരും അയൽനാട്ടുകാരുമായ സ്ത്രീകളും പുരുഷന്മാരുമടക്കം നൂറിലേറെ പേർ പങ്കെടുത്തു.മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാട്ടുകാർക്ക് ആവേശം പകർന്നു.വിരുന്നിനും ഉച്ചഭക്ഷണത്തിനുമായി എസ് വൈ എസ് പ്രവർത്തകർ വീടുകൾ കയറി നേരിട്ടാണ് നാട്ടുകാരെ ക്ഷണിച്ചത്.
പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അബൂബക്കർ ഫൈസി കുംബഡാജെ പ്രാർത്ഥന നടത്തി.യൂണിറ്റ് കൺട്രോളർ ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ബദിയടുക്ക സോൺ സെക്രട്ടറി എ കെ സഖാഫി കന്യാന ഉദ്ഘാടനം ചെയ്തു.ബദിയടുക്ക സോൺ ജന സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക വിഷയാവതരണം നടത്തി.യൂസുഫ് മുസ്ലിയാർ കുദിങ്കില,അബ്ദുല്ല മുസ്ലിയാർ,അബ്ദുൽ അസീസ് ഹിമമി ഗോസാഡ,മൂസ സഖാഫി മാഥാപുരം,കബീർ ഹിമമി സഖാഫി ഗോളിയടുക്ക,എസ് ഐ മുഹമ്മദ്,അബുബക്കർ മാർപ്പിനടുക്ക,മുസ്സമ്മിൽ മാർപിനടക്ക,ഫാറൂഖ്,ഹമീദലി മാവിനക്കട്ട,ജഅ്ഫർ അഗൽപാടി,കെ പി മുഹമ്മദ് സുബൈർ അഗൽപാടി തുടങ്ങിയവർ സംബന്ധിച്ചു.അബ്ദുൽഖാദർ മുസ്ലിയാർ സ്വാഗതവും ജാബിർ മാർപ്പിനടുക്ക നന്ദിയും പറഞ്ഞു.
സ്വാഗത സംഘ ഭാരവാഹികളായി മുഹമ്മദ് എസ് ഐ(ചെയർമാൻ)പി എം കുഞ്ഞി,അബ്ദുൽ ഖാദർ മുസ്ലിയാർ,അബ്ദുൽ അസീസ് എം കെ,അബൂബക്കർ എൻ എം,അബ്ദുൽ ഖാദർ എൻ എം,അബ്ദുൽ അസീസ്(വൈ.ചെയർമാൻ)ജാബിർ മാർപ്പിനടുക്ക(ജന.കൺവീനർ)മുസമ്മിൽ,സുബൈർ അഗൽപാടി,അബ്ദുറഹ്മാൻ എം കെ,റഹീം എ പി(ജോ.കൺവീനർ)ജഅ്ഫർ അഗൽപ്പാടി(ട്രഷറർ)ഉവൈസ്,ബദറുദ്ധീൻ(മീഡിയ)ഉമറുൽ ഫാറൂഖ്,മുഹമ്മദ് ബെളിഞ്ച(റിസെപ്ഷെൻ)സൈഫുദ്ധീൻ,ജംഷീദ്,ജുനൈദ്, മൊയ്തീൻ മാർപ്പിനടുക്ക, നിസാർ അഗല്പാടി അനസ്,നൗഷാദ്(മെമ്പർ)എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment
0 Comments