Type Here to Get Search Results !

Bottom Ad

സോളാർ കേസ്​ രാഷ്​ട്രീയ പ്രേരിതം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുതീർപ്പുണ്ടായിട്ടില്ല; തിരുവഞ്ചൂർ

Image result for thiruvanchoorകോട്ടയം:(www.evisionnews.co) ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്നും സോളാർ കേസ്​ രാഷ്​ട്രീയ പ്രേരിതമാണെന്നും​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ. കോൺഗ്രസ്​ ഒത്തുതീർപ്പ്​ രാഷ്​ട്രീയം നിർത്തണമെന്നും സോളാർ കേസ്​, ടി.പി. വധ​ക്കേസ്​ ​ശരിയായി അന്വേഷിക്കാതെ ഒത്തുതീർപ്പാക്കിയതിന്റെ പ്രതിഫലമായി കണ്ടാൽ മതിയെന്നും വി.ടി. ​ബൽറാം എം.എൽ.എ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. ഇതിൽ മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ. ഒത്തുതീർപ്പിനെക്കുറിച്ച്​ അറിവുള്ളവരാണ്​ മറുപടിപറയേണ്ടത്​. ടി.പി വധക്കേസിൽ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്​. അന്വേഷണം പൂർണമായിട്ടില്ലെന്നുപറയുന്നത്​ ശരിയല്ല.സോളാർ കമീഷൻ നീതിപൂർവമായ സമീപനം സ്വീകരിക്കണം. കമീഷൻ റിപ്പോർട്ട്​ ജനങ്ങളെ കാണിക്കാത്തതിൽ ദുരൂഹതയുണ്ട്​. ഇതിനുപിന്നിൽ ഇടതുപക്ഷത്തി​ന്റെ ആസൂത്രിത നീക്കമാണ്​. മുഖ്യമന്ത്രിയെ ആഭ്യന്തരമന്ത്രി സഹായിച്ചെന്നു പറയുന്നതിൽ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട്​ കൂറുകാണിക്കും. സത്യസന്ധമായാണ്​ ടി.പി കേസ്​ യു.ഡി.എഫ്​ സർക്കാർ കൈകാര്യം ചെയ്​തത്​. ഗൂഢാലോചനയെക്കുറിച്ചും വിശദ അന്വേഷണം നടത്തിയിരുന്നു. ഏതുകേസിലും തെളിവുണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ. കേസന്വേഷണം ശരിയായ ദിശയിലാണെന്ന്​ കോടതിയും കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ സംശയമുള്ളവർക്ക്​ കോടതിയെ സമീപിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു.




.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad