Type Here to Get Search Results !

Bottom Ad

വിഖായ ദിനം: വൃദ്ധസദനത്തിൽ സമയം ചിലവഴിച്ച് ആരിക്കടിയിലെ പ്രവർത്തകർ

കാസർകോട്: (www.evisionnews.co) എസ് കെ എസ് എസ് എഫ്   ആരിക്കാടി ശാഖ പ്രവർത്തകർ വിഖായ ദിനത്തിൽ പരവനടുക്കം  വൃദ്ധസദനം സന്ദർശിച്ച് മണിക്കൂറുകളോളം അന്തേവാസികളോടൊപ്പം സമയം ചിലവഴിച്ചത് വേറിട്ടൊരു അനുഭവമായി. അവരുടെ സുഖ-ദു:ഖങ്ങളിൽ പങ്കാളിയായി, ആരിക്കാടി കുന്നില്‍ ഖിള്രിയ്യ നഗറിലെ എസ്കെഎസ്എസ്എഫിന്റെ 15 ഓളം പ്രവര്‍ത്തകരാണ്  വൃദ്ധസദനം സന്ദർശിച്ചത്.ഫ്രൂട്ടു സുകളും മറ്റു ഭക്ഷണ കിറ്റുകളുമായാണ് സന്ദശനം നടത്തിയത്. എസ് കെ എസ്എസ്എഫ് സൈബര്‍വിങ് ജില്ല ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍,കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍
എ.കെ ആരിഫ്,കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി.എം മുഹമ്മദലി,മുസ്തഫ റഹ്മാനി കുമ്പടാജെ,
എസ്കെഎസ്എസ്എഫ് ശാഖ പ്രസിഡന്റ് ബി.എ അസീസ് ആരിക്കാടി,
ട്രഷറർ നവാസ്,അബ്ബാസ് ഷഫീഖ്, മുനവ്വർ ,ഷഫുക്, നൗഷാദ് ,ഉനൈസ്,ഫാഇസ്,തന്‍സീര്‍,‍ശൈഖ് അലി റാഷിദ്,എ.കെ അംറാസ്,ഇബ്റാഹീം അനസ് സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad