കാസർകോട്:(www.evisionnews.co)എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ കാസർകോട് ജില്ല കമ്മിറ്റി വിഖായ ദിനത്തിൽ കാസർകോട് ഗവ: ഹോസ്പിറ്റലിൽ രക്തദാനം നൽകി മാതൃകയായി. രക്തദാന ക്യാമ്പ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ ഉദ്ഘാടനം ചെയ്തു.ജില്ല ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, വിഖായ ജില്ല ചെയർമാൻ ഹാരിസ് ബെദിര, കൺവീനർ ഹാരിസ് ഗാളിമുഖം, മേഖല ട്രഷറർ ശിഹാബ് അണങ്കൂർ, ജലിൽ ഹിദായത്ത് നഗർ,ഹാരിസ് ബഹ്റൈൻ, സാബിത് ഗാളിമുഖം സംബന്ധിച്ചു. മേഖല തലങ്ങളിൽ വിഖായ സംഗമം, ബ്ലഡ് ഗ്രൂപ്പ് രൂപീകരണം,പദ്ധതി അവതരണം, ശാഖ തലങ്ങളിൽ ശുചീകരണം എന്നിവ നടന്നു.

Post a Comment
0 Comments