കാസർകോട്:(www.evisionnews.co)മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ മൊത്തം 56 പരാതികളാണ് പരിഗണിച്ചത്. മറ്റു കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.
വേനല്‍ക്കാലത്ത് കാസര്‍കോട് നഗരസഭയില്‍ ഉപ്പുകലര്‍ന്ന കുടിവെള്ളം ലഭിക്കുന്നുവെന്ന പരാതിയില്‍ ജില്ലാ കളക്ടറോടും വാട്ടര്‍ അതോറിട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. മൂന്നു പതിറ്റാണ്ടായി നഗരസഭാ പ്രദേശത്ത് ഉപ്പുകലര്‍ന്ന വെള്ളമാണ് ലഭിക്കുന്നതെന്നാണ് പരാതി. പെരിയ കേന്ദ്ര സര്‍വകലാശാല ശുദ്ധജലക്ഷാമത്തിലേക്ക് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്ത് സര്‍വകലാശാല രജിസ്ട്രാര്‍, ജില്ലാ കളക്ടര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറുപേരുടെ പരാതിയിലും ദുരിതബാധിതയെ ചികിത്സ നിഷേധിച്ച് മംഗളൂവിലെ ആശുപത്രി തിരിച്ചയച്ചുവെന്ന പത്രവാര്‍ത്തയുടെയും അടിസ്ഥാനത്തിലും സ്വമേധയ കേസ് എടുത്ത് ജില്ലാ കളക്ടറോട് വിശദീകരണം ചോദിച്ചു. പനത്തടി, ചെമ്മനാട് എന്നിവടങ്ങളില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്ന പരാതിയില്‍ ബന്ധപ്പെട്ടവരോട് വിശദീകരണംതേടി. തൂങ്ങിമരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ ജില്ലാ പോലീസ് മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ ബിബിഎ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ അഞ്ചാം സെമസ്റ്റര്‍ പേപ്പറായ ബാങ്കിംഗ് തിയറി ആന്‍ഡ് പ്രാക്ടീസസിന് കൂട്ടത്തോടെ പരാജയപ്പെട്ടത് സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ കാരണമായിരുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ സര്‍വകലാശാല രജിസ്ട്രാറോടും വിശദീകരണം തേടി.
Post a Comment
0 Comments